ചേന മാത്രമല്ല ചേനയിലയും കഴിക്കാം രുചികരമായ ചേനയില തോരന്‍ തയ്യാറാക്കാം
ചേനയുണ്ടെങ്കില്‍ കൂട്ടാനുണ്ടാക്കാന്‍ വിഷമമില്ല. അവിയലും സാമ്പാറും മെഴുക്കുവരട്ടിയും തോരനുമൊക്കെ ചേന കൊണ്ട് തയ്യാറാക്കാം. എന്നാല്‍ ചേന മാത്രമല്ല ചേനയിലയും ഗുണസമൃദ്ധവും രുചികരവുമാണെന്ന് എത്രപേര്‍ക്കറിയാം. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചേനയില തോരന്‍.
ആവശ്യമായ സാധനങ്ങള്‍
മൂപ്പെത്താത്ത ചേനയില 6 തണ്ട്
തേങ്ങ - ഒരുമുറി
വെളുത്തുള്ളി - നാല് അല്ലി
പച്ചമുളക്- നാല് എണ്ണം
ജീരകം- അര ടീ സ്പൂണ്‍
മഞ്ഞള്‍ - ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
അധികം മൂപ്പെത്താത്ത ചേനയിലയാണ് തോരനുണ്ടാക്കാനെടുക്കേണ്ടത്. ഇത് ചിലന്തിവലയും പൊടിയും കളഞ്ഞതിനുശേഷം നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. കടുക് വറുത്ത് അതിലേക്ക് അരിഞ്ഞുവച്ച ചേനയില ഇട്ട് ഇളക്കണം. മഞ്ഞളും ഉപ്പും ചേര്‍ത്ത്് ഇളക്കുക. തുടര്‍ന്ന് തേങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് ചതച്ച് ഇതിനോടു കൂടി ചേര്‍ക്കാം. ചെറുചൂടില്‍ തോര്‍ത്തി എടുത്തതിനുശേഷം ചൂടോടുകൂടി ഉപയോഗിക്കാം